
കിളിമാനൂർ: വയോധികയുടെ വീടിന്റെ ഗേറ്റും മതിലും ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നശിപ്പിച്ചതായി പരാതി. വെള്ളല്ലൂർ മാവേലിയിൽ തുളസി ഭവനിൽ ഗോമതി അമ്മ (85)യുടെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ തകർത്തത്.സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടവും ഇടിച്ചിട്ടുണ്ട്. സ്വകാര്യ വഴി നിർമ്മാണത്തിനായാണ് അനധികൃതമായി മതിൽ ഇടിച്ചതെന്ന് നഗരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ സമീപവാസികളായ രണ്ട് പേർക്കെതിരെ നഗരൂർ പൊലിസ് കേസെടുത്തു.