qq

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർ ചികിത്സയ്ക്കായി ചെലവാക്കിയത് 68.38 ലക്ഷം രൂപയെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിൽ പറയുന്നു. മെഡിക്കൽ റീ ഇമ്പേഴ്‌മെന്റ് ഇനത്തിൽ മന്ത്രിമാർ കൈപ്പറ്റിയ തുകയെന്നാണ് മറുപടി.

ധനമന്ത്രി തോമസ് ഐസക്കാണ് ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത്. 7.74 ലക്ഷം. മന്ത്രി കെ. രാജു രണ്ടാമത്- 7.40 ലക്ഷം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ 6.78 ലക്ഷം, വി.എസ്. സുനിൽ കുമാർ 6.04 ലക്ഷം, കടകംപള്ളി സുരേന്ദ്രൻ 5.50 ലക്ഷം, മേഴ്‌സിക്കുട്ടിഅമ്മ 5.04 ലക്ഷം, എ.കെ. ബാലൻ 1.55 ലക്ഷം, എം.എം. മണി 2.10 ലക്ഷം, ടി.പി. രാമകൃഷ്ണൻ 4.55 ലക്ഷം, രാമചന്ദ്രൻ കടന്നപ്പള്ളി 2.97 ലക്ഷം, കെ.ടി. ജലീൽ 1.24 ലക്ഷം, പി. തിലോത്തമൻ 1.19 ലക്ഷം, കെ. കൃഷ്ണൻ കുട്ടി 4.78 ലക്ഷം, ജി. സുധാകരൻ 3.35 ലക്ഷം, ഇ. ചന്ദ്രശേഖരൻ 71,093 രൂപ, എ.കെ. ശശീന്ദ്രൻ 52,381 രൂപ എന്നിങ്ങനെയാണ് ചെലവഴിച്ച തുക.