
ഇന്ദ്രൻസ് നായകനാകുന്ന 'വേലുകാക്ക ഒപ്പ് കാ' എന്ന മലയാളചിത്രം രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. വാർദ്ധക്യത്തിന്റെ നൊമ്പരം പല സിനിമകൾക്കും ഇതിനുമുമ്പും വിഷയമായിട്ടുണ്ട്. എങ്കിലും വേറിട്ടൊരു പരീക്ഷണമാണ് സംവിധായകൻ ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന വേലുക്കാക്ക എന്ന കഥാപാത്രം ഇന്ദ്രൻസ് എന്ന നടന്റെ കരിയറിൽ ഒരു പൊൻതൂവലാണ്. സംവിധായകനായ അശോക് ആർ. കലിത ഈ ചിത്രത്തിലൂടെ ഒരു വ്യത്യസ്ത ആശയമാണ് മുന്നോട്ടു വയ്ക്കുന്നത്. ഷാജി ജേക്കബ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അനാഥമാവുന്ന വാർദ്ധക്യത്തിന്റെ നൊമ്പരങ്ങൾ വരച്ചു കാട്ടുന്ന ഇ ചിത്രം പുതിയ കാലത്തിലേക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. എ.കെ.ജി ഫിലിംസിന്റെ ബാനറിൽ മെർലിൻ അലൻ കൊടുംതട്ടിൽ, സിബി വർഗീസ് പള്ളുരുത്തി, കരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് എം.എ.സത്യനാണ്. എഡിറ്റിംഗ് ഐജു അന്റു നിർവഹിക്കുന്നു. മുരളി ദേവ്, ശ്രീനിവാസൻ മാമുറി എന്നിവർ ചേർന്ന് എഴുതിയ ഗാനങ്ങൾക്ക് റിനിൽ ഗൗതം, യൂണിസ്‌കോ എന്നിവർ ചേർന്ന് സംഗീതം നിർവഹിച്ചിരിക്കുന്നു. ഇന്ദ്രൻസ്, ഉമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മധു ബാബു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ പാഷാണം ഷാജി, നസീർ സംക്രാന്തി, എം.എ.സത്യൻ, ഷെബിൻ ബേബി, മാസ്റ്റർ അർണവ് ബിജു വയനാട്, വിസ്മയ, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോൻ, വേണു, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, റെനിൽ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രൻ മേലുകാവ് തുടങ്ങിയവരും അഭിനയിക്കുന്നു. പി.ആർ.ഒ: എം.കെ.ഷെജിൻ ആലപ്പുഴ.