
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന്റെ ജീവിതകഥ പറയുന്ന 83 ജൂൺ 4ന് തിയേറ്ററുകളിലെത്തും. രൺവീർ സിംഗ് നായകനായെത്തുന്ന ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്നതാണെങ്കിലും കൊവിഡ് മഹാമാരി കാരണമാണ് റിലീസ് നീട്ടിവച്ചത്.ദീപിക പദുക്കോൺ, ജീവ, പങ്കജ് ത്രിപാദി, ബോബൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കബീർഖാനാണ് സംവിധായകൻ.