
കല്ലറ: മകന്റെ വിവാഹ തലേന്ന് പിതാവ് മരിച്ചു. കുറിഞ്ചിലക്കാട് പഴവിള വീട്ടിൽ ഷാഹുൽ ഹമീദ് (73) ആണ് മരിച്ചത്.വ്യാഴാഴ്ച വീട്ടിൽ വച്ച് കുഴഞ്ഞു വീണ ഹമീദിനെ ആദ്യം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. മകൻ സിയാദിന്റെ വിവാഹം ഇന്ന് നടക്കാനിരിക്കെയാണ് മരണം.ഭാര്യ: മല്ലികാ ബീവി. മറ്റ് മക്കൾ: സീന, സമീന, മരുമക്കൾ: നിസാം, ഷെഫീക്ക്.