
നാഗർകോവിൽ :നാഗർകോവിലിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ മരിച്ചു. മീനാക്ഷിപുരം, ദളവായി തെരുവ് സ്വദേശിനി ആറുമുഖം (75)ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 1 മണിക്കായിരുന്നു സംഭവം. ആറുമുഖത്തിന് നാല് പെൺമക്കളും ഒര് മകനുമുണ്ട്.പക്ഷേ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞദിവസം രാത്രി വീട്ടിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വീട് പൂർണമായി ഇടിഞ്ഞു വീണു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വീടിന്റെ ഉള്ളിൽ നോക്കിയപ്പോൾ ആറുമുഖം തീയിൽ കരിഞ്ഞ അവസ്ഥയിലായിരുന്നു.