dharmajan

തിരുവനന്തപുരം: കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവർഷമായെന്ന് സിനിമാനടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. നിപയും രണ്ട് പ്രളയവും കൊവിഡുമൊക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. ഉദ്യോഗാർത്ഥികളുടെ വേദന കാണാനുള്ള മനഃസാക്ഷി ഇവിടത്തെ ഭരണാധികാരികൾക്കില്ല. പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ്. ശബരീനാഥനേയും സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ധർമജൻ.

സി.പി.ഒ, എൽ.ജി.എസ് ഉദ്യോഗാർത്ഥികൾ ധർമജന് നിവേദനം നൽകി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർ ഷാ പാലോട് എന്നിവരും ധർമജനോടൊപ്പമുണ്ടായിരുന്നു.