
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തുള്ള സ്വകാര്യ ബാറിൽ ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് ലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികളുമായി നാലുപേരെ അറസ്റ്റ് ചെയ്യ്തു. ബാർ ജീവനക്കാരായ മുരളി (30), ജോയ് (56), രജിൻ (29), അനീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാർത്താണ്ഡം പൊലീസ് ഇൻസ്പെക്ടർ സെന്തിൽ വേൽ, എസ്.ഐ മുത്തുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അധികവിലയ്ക്ക് മദ്യം വിൽക്കുന്നതിനും അനധികൃത സമയങ്ങളിൽ മദ്യം വിൽക്കുന്നതിനുമാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ ബാറിൽ നിന്ന് കണക്കിൽപ്പെടാത്ത 1000 മദ്യക്കുപ്പികളും,18000 രൂപയും കണ്ടെത്തി. പിടിച്ചെടുത്ത മദ്യക്കുപ്പികൾ മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.