
വക്കം: മലയാള സിനിമയിൽ വേറിട്ട ശബ്ദവുമായി കടന്നുവന്ന കെ.പി. ബ്രഹ്മാനന്ദന് ജന്മനാട്ടിൽ സ്‌മാരകം നിർമ്മിക്കണമെന്നാവശ്യം ശക്തമാകുന്നു. അദ്ദേഹത്തിന്റെ സ്‌മരണാർത്ഥം പാണന്റെമുക്ക് - ഭജനമഠം റോഡിൽ സ്ഥാപിച്ച കെ.പി. ബ്രഹ്മാനന്ദൻ സ്‌മാരക റോഡ് എന്ന ശിലാഫലകം പോലും ഇപ്പോൾ കാണാനില്ല. ഒരു കാലത്ത് മലയാള സിനിമാ പിന്നണി ഗായകരിലെ ത്രയങ്ങളായിരുന്നു യേശുദാസ് - ജയചന്ദ്രൻ - ബ്രഹ്മാനന്ദൻ. കാലത്തിന്റെ കുത്തൊഴുക്കിൽ അദ്ദേഹം ഓർമ്മയാകുകയായിരുന്നു. ആകാശവാണിയിലെ ഗാനാലാപന മത്സരത്തിൽ ചെറുപ്രായത്തിൽ തന്നെ രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ബ്രഹ്മാനന്ദൻ സ്വന്തമാക്കി. അദ്ദേഹം ആലപിച്ച ഗാനങ്ങളിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റായിരുന്നു. ചില സിനിമകളിൽ സംഗീത സംവിധാനവും നിർവഹിച്ചു. എന്നാൽ ഭാഗ്യം ബ്രഹ്മാനന്ദനെ പിന്തുണച്ചില്ല. അദ്ദേഹത്തിന്റെ സംഗീത കച്ചേരികൾക്ക് ലോകമെമ്പാടും ആരാധകരുണ്ടായിരുന്നു. 2004 ആഗസ്റ്റ് 10ന് നിലച്ചുപോയ ആ ശബ്ദ താരകം എന്നും ജനമനസുകളിൽ ജീവിക്കും
അദ്ദേഹം ആലപിച്ച പ്രശസ്ത ഗാനങ്ങൾ
മാനത്തെ കായലിൽ - കള്ളിച്ചെല്ലമ്മ
നീല നിശീധിനീ - സി. ഐ. ഡി നസീർ
ഇന്ദുകമലം ചൂടി
മലയാളം, തമിഴ്, മറാഠി തുടങ്ങി വിവിധ ഭാഷകളിലായി ഇരുനൂറോളം ചിത്രങ്ങളിൽ അദ്ദേഹം പാടി
കെ. രാഘവൻ സംഗീതസംവിധാനം നിർവഹിച്ച കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിനുവേണ്ടി പാടി 1969ൽ ചലച്ചിത്രലോകത്തെത്തി.
പുരസ്കാരങ്ങൾ
അഖിലേന്ത്യാ റേഡിയോയുടെ ലളിത സംഗീത പുരസ്കാരം
കേരള സംഗീത നാടക അക്കാഡമി പുരസ്കാരം (2003)