
തിരുവനന്തപുരം: പി.ജി ആയുർവേദ, ഹോമിയോ കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.inൽ. 25ന് വൈകിട്ട് മൂന്നിനകം കോളേജുകളിലെത്തി പ്രവേശനം നേടണം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471-2525300
സ്കോൾ കേരള പ്ലസ് വൺ പ്രവേശനം
തിരുവനന്തപുരം: സ്കോൾ കേരള 2020- 22 ബാച്ചിലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് നിർദ്ദിഷ്ട രേഖകൾ സഹിതം 22 മുതൽ 26 വരെ ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാം.
പി.ജി നഴ്സിംഗ് മോപ്അപ് അലോട്ട്മെന്റ്
തിരുവനന്തപുരം: ഒഴിവുള്ള നഴ്സിംഗ് പി.ജി സീറ്റുകളിലേക്ക് 25ന് രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ മോപ്അപ് അലോട്ട്മെന്റ് നടത്തും. എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് www.dme.kerala.gov.in. ഹെൽപ്പ് ലൈൻ- 0471 2525300, ഡി.എം.ഇ ഓഫീസ്- 0471- 2528569, 0471- 2528575
ഡി.സി.എ കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനനന്തപുരം കേന്ദ്രത്തിലും മറ്റ് പരിശീലന കേന്ദ്രങ്ങളിലും മാർച്ച് 10 ന് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്ട്വെയർ) കോഴ്സിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
കെ.ജി.റ്റി.ഇ പരീക്ഷ 24 ന്
തിരുവനന്തപുരം: കെ.ജി.റ്റി.ഇ വേഡ് പ്രോസസ്സിംഗ് മലയാളം ഹയർ പരീക്ഷ സാങ്കേതിക കാരണങ്ങളാൽ 24 ലേക്ക് മാറ്റി.
ഇന്റേൺഷിപ്പിന് അവസരം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറക്ടർ ഒഫ് കോളേജിയേറ്റ് എഡ്യൂക്കേഷണൽ ഇന്റേൺഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസത്തിനും ഉന്നമനത്തിനും സഹായകമായ നവീന ആശയങ്ങൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മുതൽ ആറ് മാസത്തെ ഇന്റേൺഷിപ്പ് നൽകും. അപേക്ഷയും ബയോഡേറ്റയും ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനായി ചെയ്യാൻ കഴിയുന്ന സേവനങ്ങളെ കുറിച്ചുള്ള ഒരു ലഘു വിവരണവും മാർച്ച് എട്ടിന് മുൻപ് colledn2020@gmail.com ഇ-മെയിലിൽ ലഭ്യമാക്കണം.
സ്കോൾ കേരള: ഡി.സി.എ അഞ്ചാം ബാച്ച് പരീക്ഷ
തിരുവനന്തപുരം: സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ മേയ് മൂന്നിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മേയ് മൂന്ന് മുതൽ എട്ട് വരെയും തിയറി പരീക്ഷ മേയ് 17 മുതൽ 21 വരെയും അതത് പഠന കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാഫീസ് പിഴ കൂടാതെ 22 മുതൽ മാർച്ച് നാല് വരെയും 20 രൂപ പിഴയോടെ മാർച്ച് അഞ്ച് മുതൽ 10 വരെയും www.scolekerala.org യിലൂടെ ഓൺലൈനായോ വെബ്സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേനയോ ഒടുക്കാം. 700 രൂപയാണ് പരീക്ഷാഫീസ്. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച് ഫീസടച്ച ഓൺലൈൻ രസീത്/ അസൽ പോസ്റ്റ് ഓഫീസ് ചെലാൻ, സ്കോൾകേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിൻസിപ്പൽമാർക്ക് അപേക്ഷ സമർപ്പിക്കണം.
വിശദാംശങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 04712342950, 2342271.
നഴ്സിംഗ് കൗൺസിലിൽ നിയമനം: മാർച്ച് 15വരെ അപേക്ഷിക്കാം
തിരുവനന്തപുരം: നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്.
രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികകളിൽ യഥാക്രമം സർക്കാർ നഴ്സിംഗ് കോളേജിലെ പ്രിൻസിപ്പൽ/ പ്രൊഫസർ, സർക്കാർ നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരും ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരുമാണ് അപേക്ഷിക്കേണ്ടത്. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം മാർച്ച് 15ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആന്റ് മിഡ്വൈവ്സ് കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം 695035 വിലാസത്തിൽ അപേക്ഷിക്കണം.