general

ബാലരാമപുരം :സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ മുടവൂർപ്പാറ ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.പി.ടൈറ്റസ് അദ്ധ്യക്ഷത വഹിച്ചു.ഐ.ബി.സതീഷ് എം.എൽ എ,നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക,നേതാക്കളായ വി.മുരളീധരൻ നായർ,ബാലരാമപുരം ശശി,എസ്.ശ്രീകണ്ഠൻ എന്നിവർ പ്രസംഗിച്ചു.ദിൽജിത്ത് സ്വാഗതവും വി.മണികുട്ടൻ നന്ദിയും പറഞ്ഞു.