c-raveendranath

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂണിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലൻജ്ഡ് സെന്ററിൽ പുതുതായി നിർമിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് കാലത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ച സർക്കാരിന്റെ സംഘാടക മികവിനെയാണ് യൂണിസെഫ് പ്രശംസിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻ-ചാർജ് ഷൈൻമോൻ എം.കെ. സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.