
തിരുവനന്തപുരം: ഫുട്ബോൾ താരം സി.വി. പാപ്പച്ചൻ അടക്കം പൊലീസിലെ മുതിർന്ന ആറ് ഡെപ്യൂട്ടി കമൻഡാന്റുമാർക്ക് കമൻഡാന്റായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കി. സി.വി. പാപ്പച്ചൻ (അസി.ഡയറക്ടർ, പൊലീസ് അക്കാഡമി), പി.പി. തോബിയാസ് (ചീഫ് മാർഷൽ, നിയമസഭ), എം.രാജൻ (മൂന്നാം സായുധ ബറ്റാലിയൻ, അടൂർ), ബി.അജിത്കുമാർ (എസ്.എ.പി കമൻഡാന്റ്), ജോസ് വി. ജോർജ് (ഒന്നാം സായുധ ബറ്റാലിയൻ, എറണാകുളം), സിജിമോൻ ജോർജ് (എസ്.ഐ.എസ്.എഫ് കമൻഡാന്റ്). തോബിയാസ് വിരമിക്കുന്നതു വരെ നിയമസഭയിലെ ചീഫ് മാർഷൽ തസ്തിക കമൻഡാന്റ് പദവിയിലേക്ക് ഉയർത്തി.