
തിരുവനന്തപുരം: തലസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കായി ഭവന സമുച്ചയം നിർമ്മിക്കാൻ സ്പെഷ്യൽ ഓഫീസറായി എം.ജി. രാജമാണിക്യത്തെ നിയമിച്ചു. ആക്കുളം ചെറുവക്കൽ വില്ലേജിൽ രണ്ടേക്കറും കവടിയാറിൽ 24സെന്റുമാണ് ഐ.എ.എസ് ഭവന സമുച്ചയത്തിനായി അനുവദിച്ചത്. റവന്യൂ സെക്രട്ടറി അദ്ധ്യക്ഷനായും പൊതുമരാമത്ത്, പൊതുഭരണം, ധനം സെക്രട്ടറിമാർ, ബിൽഡിംഗ്സ് ചീഫ് എൻജിനിയർ, ചീഫ് ടൗൺ പ്ലാനർ, സിവിൽ എൻജിനിയർമാരായ രണ്ട് ഐ.എ.എസുകാർ എന്നിവർ അംഗങ്ങളായും മാനേജിംഗ് കമ്മിറ്റിയും രൂപീകരിച്ച് ചീഫ്സെക്രട്ടറി ഉത്തരവിറക്കി.