ramesh

വെഞ്ഞാറമൂട്: സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട്ടിൽ ഗംഭീര സ്വീകരണം. കൊല്ലം ജില്ലാ പര്യടനം പൂർത്തിയാക്കി ഇന്നലെ വൈകിട്ടാണ് ജാഥ വെഞ്ഞാറമൂട്ടിലെ സ്വീകരണ വേദിയിലെത്തിയത്. വെഞ്ഞാറമൂട്ടിൽ നടന്ന സ്വീകരണ സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ കല്ലറ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി. എഫ് നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, അടൂർ പ്രകാശ് എം.പി, പാലോട് രവി, ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, രമണി പി. നായർ, ഇ. ഷംസുദ്ദീൻ, ഷാനവാസ് ആനക്കുഴി, ആനാട് ജയൻ, ജി. പുരുഷോത്തമൻ നായർ, മൺവിള രാധാകൃഷ്ണൻ, അഡ്വ. വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ, ഡി. സനൽ, പവിത്ര കുമാർ, എം.എസ്. ഷാജി, ബി.എ. കൃഷ്ണപ്രസാദ്, രഘുനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.