
തിരുവനന്തപുരം: അയോദ്ധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് 7 ലക്ഷം രൂപ നായർ സർവീസ് സൊസൈറ്റി സമർപ്പിച്ചത് അഭിനന്ദനാർഹമെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. എൻ.എസ്.എസ് സ്ഥാപകൻ മന്നത്താചാര്യൻ മുന്നോട്ട് വച്ച ആശയങ്ങൾ പൂർണമായും ഉൾകൊണ്ട് സ്വമേധയാ എൻ.എസ്.എസ് നേതൃത്വം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചത് ഹിന്ദു സമൂഹത്തിനാകെ സന്തോഷം നൽകുന്നു. ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടും ഹൈന്ദവ വിശ്വാസമൂഹത്തിന്റെ താത്പര്യം മുറുകെ പിടിക്കാൻ എൻ.എസ്.എസിന് കഴിഞ്ഞിരുന്നെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.