തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2016 മുതലുള്ള ശമ്പളപരിഷ്‌കരണം ജൂണിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങും മുമ്പെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ 23ന് പ്രഖ്യാപിച്ച പണിമുടക്ക് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടും.
പിരിച്ചുവിട്ട താത്കാലിക ഡ്രൈവർ, കണ്ടക്ടർമാരിൽ പത്ത് വർഷത്തിലേറെ സർവീസുള്ള അർഹതയുളളവരെ കെ.യു.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്തുമെന്നും പത്ത് വർഷത്തിൽ താഴെയുള്ളവരെ സ്വിഫ്ട് കമ്പനിയിൽ താത്കാലികമായി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 11ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശരിവച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
2016 ജൂലായ് ഒന്നു മുതലുള്ള ഒൻപത് ഗഡു ഡി.എ കുടിശികയിൽ മൂന്നു ഗഡു 2021 മാർച്ചിൽ നൽകും. ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തു ശതമാനത്തിന് സ്ഥാനക്കയറ്റം പരിഗണിക്കും.
ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ ഒഴിവുള്ള ഡ്രൈവർ, കണ്ടക്ടർ തസ്‌കയിലേക്ക് പരിഗണിക്കും. ശമ്പള റിക്കവറി, ബാങ്ക്, എൽ. ഐ.സി, കോ ഓപ്പറേറ്റീവ് ബാങ്ക്, കെ.എസ്.എഫ്.ഇ എന്നിവയിലെ അടവ് ഇനങ്ങളിൽ 2016 മുതൽ കുടിശികയുളള 225 കോടി രൂപ ഈ വർഷം നൽകും. റീസ്ട്രക്ചർ 2.0 നടപ്പാക്കാൻ ജീവനക്കാരുടെ പൂർണ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പറഞ്ഞത്