
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറികളെ വെബ് നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുന്ന കാൾനെറ്റ് (കേരള അക്കാഡമിക് ലൈബ്രറി നെറ്റ്‌വർക്ക്) വിജയകരമായി പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോകത്തെവിടെ നിന്നും ഓൺലൈനായി ഗവേഷകർക്ക് സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ലൈബ്രറികളിലേയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേർണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയിൽ വഴി സമ്പാദിക്കാനും ഇതിലൂടെ കഴിയും. എല്ലാ കോളേജ് ലൈബ്രറികളും താമസിയാതെ കാൾനെറ്റിന്റെ ഭാഗമാകും.