photo

നെടുമങ്ങാട്: അമ്പത് കോടി മുടക്കി വനിതാമതിൽ നിർമ്മിച്ചവർക്ക് ജനം മാപ്പ് നൽകില്ലെന്നും മുഖ്യമന്ത്രി നവോത്ഥാന നായകന്റെ കപടവേഷം അഴിച്ചു വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരള യാത്രയ്ക്ക് നെടുമങ്ങാട്, അരുവിക്കര നിയോജക മണ്ഡലങ്ങളിൽ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. നെടുമങ്ങാട് ചന്ത മുക്കിൽ സ്വീകരണസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ആമുഖ പ്രഭാഷണം നടത്തി. നെടുമങ്ങാട് മണ്ഡലം വികസന പാക്കേജ് പ്രഖ്യാപനം ചെന്നിത്തല നിർവഹിച്ചു. ജി. ദേവരാജൻ, പാലോട് രവി, കരകുളം കൃഷ്ണപിള്ള, വട്ടപ്പാറ ചന്ദ്രൻ, അഡ്വ. എസ്. അരുൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, ഐ.എൻ.ടി.യു.സി സംഘനകളും ഘടകകക്ഷികളും വെവ്വേറെ പ്രകടനമായാണ് സ്വീകരണ സ്ഥലത്ത് എത്തിയത്. നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.