sasthra

തിരുവനന്തപുരം : കെട്ടിടനിർമ്മാണ ചട്ടങ്ങളെ അപ്രസക്‌തമാക്കി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് റദ്ദാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.

യാതൊരു ചർച്ചയും പര്യാലോചനയും കൂടാതെയാണ് ഓർഡിനൻസിറക്കിയത്. 6 ലക്ഷം രൂപ പിഴ നൽകാൻ സാമ്പത്തിക ശേഷിയുള്ളയാർക്കും 3229 ച. അടി വരെയുള്ള കെട്ടിടം സംസ്ഥാനത്ത് എവിടെയും ഏല്ലാ ചട്ടങ്ങളും ലംഘിച്ചു കെട്ടിയുയർത്താനുള്ള അവസരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഇത് അപകടരമാണെന്നും സംസ്ഥാന പ്രസിഡന്റ് എ. പി. മുരളീധരനും ജനറൽ സെക്രട്ടറി രാധൻ.കെയും പ്രസ്താവനയിൽ പറഞ്ഞു.