mercy-kutty-amma

തിരുവനന്തപുരം : ഇ.എം.സി.സി ട്രോളർ കരാർ ആരോപണത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയ്ക്ക് കടുത്ത അതൃപ്തി. മുഖ്യമന്ത്രി പിണറായി വിജയനെ അതൃപ്തി നേരിട്ടറിയിച്ചു. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ കീഴിലുള്ള കെ.എസ്‌.ഐ.എൻ.സിയാണ്. നാലേക്കർ ഭൂമി നൽകിയത് വ്യവസായ വകുപ്പാണ്. ഫിഷറീസ് വകുപ്പിന് നേരിട്ട് ബന്ധമില്ലാത്ത കാര്യത്തിൽ ആരോപണം കേൾക്കേണ്ടി വന്നുവെന്നാണ് മേഴ്സിക്കുട്ടിഅമ്മയുടെ നിലപാട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അസംബന്ധമാണെന്ന് മന്ത്രി പ്രതികരിച്ചു.