shafi

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ഇടനിലക്കാരെ വെച്ച് ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ പരാജയമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും കെ.എസ്.ശബരിനാഥനും പറഞ്ഞു. ഉദ്യോഗാർത്ഥികളെ കേൾക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഭരണത്തിൽ. മന്ത്രിമാർ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണം. ഉദ്യോഗാർത്ഥികളുടെ പരാതികൾ പരിഗണിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സമരം നിർത്താവുന്ന സാഹചര്യമല്ല. നിരാഹാര സമരം നിർത്തണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. പാർട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

എം.പിമാരായ ശശി തരൂർ,കൊടിക്കുന്നിൽ സുരേഷ്,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,ടി.സിദ്ദിഖ് എന്നിവരും ഇന്നലെ യൂത്ത് കോൺഗ്രസ് സമര പന്തൽ സന്ദർശിച്ചിരുന്നു.