logo

തിരുവനന്തപുരം: ഭവന നിർമ്മാണ ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബോർഡിന്റെ ലോഗോ പരിഷ്‌കരിക്കാനായി കലാകാരന്മാരിൽ നിന്നും ലോഗോ ഡിസൈൻ ക്ഷണിച്ചു. ഓയിൽ പെയിന്റിംഗ്, വാട്ടർ കളർ, സ്‌കെച്ച്, പോസ്റ്റർ കളർ, പെൻസിൽ, ഇലക്ട്രോണിക് മീഡിയ മുതലായവയിൽ ലോഗോ നിർമ്മിക്കാം. ക്യാപ്ഷനും ടാഗ് ലൈനും ലോഗോയ്ക്ക് ഉണ്ടാകണം. ഒരാൾക്ക് മൂന്ന് ഡിസൈനുകൾ നൽകാം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് കാഷ് പ്രൈസും, മെമന്റോയും പ്രശസ്തിപത്രവും നൽകും. ഡിസൈന്റെ ഒറിജിനൽ adskshb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 27ന് നകം ലഭിക്കണം.