
തിരുവനന്തപുരം: ശമ്പള കമ്മിഷൻ ശുപാർശകൾ പ്രകാരം എൺപത് വയസുകഴിഞ്ഞ പെൻഷൻകാർക്ക് 1000 രൂപ അധിക പെൻഷൻ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. കമ്മിഷൻ ശുപാർശകളിൽ ഇതുണ്ടായിരുന്നെങ്കിലും നേരത്തെ മന്ത്രിസഭ അംഗീകരിച്ച നിർദ്ദേശങ്ങളിൽ ഇതുണ്ടായിരുന്നില്ല. പിന്നീട് ധനവകുപ്പ് മുൻകൈ എടുത്താണ് ഇത് വീണ്ടും പരിഗണിച്ചത്.