1

നെയ്യാറ്റിൻകര: ഈരാറ്റിൻപുറം ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഈരാറ്റിൻപുറച്ച് നടന്ന സമ്മേളനത്തിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്‌മോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയാസുരേഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതകുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. സാദത്ത് എന്നിവർ പങ്കെടുത്തു.