manchavilakam

പാറശാല: മഞ്ചവിളാകം ഗവ.യുപി സ്കൂളിനെ ശിശു സൗഹൃദ വിദ്യാലയമായി പ്രഖ്യാപിക്കൽ ചടങ്ങ് കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ ഉദ്‌ഘാടനം ചെയ്തു. സി.എൽ. ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. പദ്മകുമാർ, വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ഷാം, വാർഡ് മെമ്പർ ബിന്ദു, ബി.പി.സി എസ്.കൃഷ്ണകുമാർ, അദ്ധ്യാപകൻ എം.എസ്. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എസ്. സന്ധ്യ സ്വാഗതവും ട്രെയിനർ ആർ.എസ്. ബൈജുകുമാർ നന്ദിയും പറഞ്ഞു.