
കാട്ടാക്കട: ശ്രീനാരായണഗുരുവിന്റെ ഉള്ളറിഞ്ഞ പഠനങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി. എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളി ശാഖയുടെ 27ാംവാർഷികത്തോടനുബന്ധിച്ച് സംഘടപ്പിച്ച സ്നേഹാദര സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വ ഗുരുവായ ശ്രീനാരായണഗുരുവിനെ കൂടുതൽ അറിയും തോറും നമ്മുടെ മനസ്സിൽ നന്മ കൂടുതൽ നിറയുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ബി. സതീഷ്.എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അനിൽ കുമാർ (കാട്ടാക്കട), എ. സുരേഷ് കുമാർ(മാറനല്ലൂർ), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സരള ടീച്ചർ, രജിത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലത കുമാരി, ഗ്രാമ പഞ്ചായത്ത് അംഗം ശോഭന ചന്ദ്രൻ, ശാഖ ഭാരവാഹികളയ ഡോ. എൻ. സ്വയംപ്രഭ, കെ. സുരേഷ്, കൊറ്റംപള്ളി ബിനു, പാർവതി എന്നിവർ സംസാരിച്ചു. ബി.എസ്.സി റാങ്ക് ജേതാവ് പാർവതിയേയും ജന പ്രതിനിധികളെയും മുൻ ശാഖ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.