
ബാലരാമപുരം: കല്ലിയൂർ പഞ്ചായത്തിൽ കിരീടം പാലം മുതൽ പുഞ്ചക്കരി പാലം വരെ കന്നുകാലിച്ചാൽ ബണ്ട് റോഡ് എം.പി ഫണ്ടിൽ നിന്നും 1.50 കോടി രൂപ അനുവദിച്ച് പാർശ്വഭിത്തി കെട്ടി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയതിന്റെ നിർമ്മാണോദ്ഘാടനം രാജ്യസഭ എം.പി സുരേഷ് ഗോപി നിർവഹിച്ചു. പാലത്തിന് പത്മശ്രീ തിലകൻ റോഡ് നാമഫലകവും അദ്ദേഹം അനാച്ഛാദനം ചെയ്തു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ ആതിര, സുമോദ്, വെള്ളായണി വാർഡ് വികസന സമിതി അംഗങ്ങളായ ശ്യാംകുമാർ,ആർ.സുരേന്ദ്രൻ,ശിവൻകുട്ടി നായർ, സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.