
തിരുവനന്തപുരം: കേരളം പോലുള്ള സംസ്ഥാനങ്ങളെ അതിഗുരുതരമായി ബാധിക്കുന്ന ആസിയാൻ കരാർ പിൻവലിക്കണമെന്ന് കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.
കരാറിന്റെ ഭാഗമായി ഇന്ത്യയിലെ നാണ്യവിളകൾ കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ റബർ, തേയില, കാപ്പി തുടങ്ങിയ പ്ലാന്റേഷൻ ഉത്പന്നങ്ങൾ യഥേഷ്ടം ഇറക്കുമതി ചെയ്യാൻ വൻകിടക്കാർക്ക് അനുവാദം നൽകിയതോടെ നാണ്യവിളകളുടെ വില ഇടിഞ്ഞു. ബി.ജെ.പി സർക്കാർ നടപ്പിലാക്കുന്ന കർഷകവിരുദ്ധ നിയമങ്ങളുടെ തുടക്കം കോൺഗ്രസ് ഭരണത്തിൽ ഒപ്പുവച്ച ആസിയാൻ കരാറാണ്.
ബംഗാളിലെ തേയില കൃഷിക്കുവേണ്ടി ആയിരം കോടി നീക്കിവച്ച കേന്ദ്രസർക്കാർ വെറും മൂന്നു കോടി രൂപ മാത്രമാണ് റബർ ബോർഡിനു വേണ്ടി മാറ്റിവച്ചതെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു.