qq

തിരുവനന്തപുരം: ഇ.എം.സി.സി ഇന്റർനാഷണലിന് സംസ്ഥാനത്ത് സുഗമമായി പ്രവർത്തിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും സമയബന്ധിതമായി അനുമതിയും ആകർഷകമായ ആനുകൂലങ്ങളും നൽകുമെന്ന് കമ്പനിയുമായി ഒപ്പുവച്ച ധാരണാപത്രത്തിൽ ഉറപ്പു നൽകുന്നു.

കേരളത്തിലെ ആഴക്കടൽ മീൻപിടിത്ത വ്യവസായത്തിൽ കാലാനുസൃതമായ പുരോഗതിക്കും കുതിപ്പിനും 5000 കോടിയുടെ നേരിട്ടുള്ള നിക്ഷേപമാണ് ധാരണാപത്രത്തിൽ ഉറപ്പാക്കുന്നത്. 25,000 പേർക്ക് ജോലി സാദ്ധ്യതയുമുണ്ടാകും. നാനൂറോളം ട്രോളർ ബോട്ടുകൾ നിർമ്മിക്കാനുള്ളതാണ് രണ്ടാം ധാരണാപത്രം. ഇതിൽ ആദ്യത്തേതിന്റെ പകർപ്പാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പുറത്തുവിട്ടത്.

കേരളത്തിൽ നിർമ്മിക്കുന്ന ട്രോളിംഗ് ബോട്ടുകൾ കയറ്റുമതി സാദ്ധ്യതയില്ലാത്തവയാണ്. വിദേശങ്ങളിൽ കൂടുതൽ മികച്ച ബോട്ടുകൾ ലഭ്യമായതിനാൽ,​ ഇവ ഇവിടെത്തന്നെ ഉപയോഗിച്ച് മത്സ്യസമ്പത്ത് വാരിയെടുത്ത് വിദേശത്തേക്ക് കടത്തുകയാണ് ലക്ഷ്യമെന്നാണ് രോപണം.

ഇതു കൂടാതെ, ചേർത്തല പള്ളിപ്പുറത്ത് ഏക്കറിന് 1.37 കോടി രൂപ നിരക്കിൽ നാലേക്കർ ഭൂമിക്ക് 5.48 കോടി രൂപ ലീസ് പ്രീമിയത്തിൽ സ്ഥലം അനുവദിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് ലെറ്ററും പുറത്തുവിട്ടു. സീഫുഡ് പ്രോസസിംഗ് പ്ളാന്റ് സ്ഥാപിക്കാനാണ് സ്ഥലം.