chandhu

നെടുമ്പാശേരി: ചാലക്കുടിപ്പുഴയിൽ അയിരൂർ കൊച്ചുകടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുകര അയിരൂർ ചാലിൽ വീട്ടിൽ ജയന്റെ മകൻ ചന്തുവിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതൽ ചന്തുവിനെ കാണാനില്ലായിരുന്നു. ചെങ്ങമനാട് പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. അവിവാഹിതനാണ്. അമ്മ: ഗിരിജ. സഹോദരി: റിയ ബൈജു.