
പൂവാർ: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തി. ഇതിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.ശിലാഫലക അനാച്ഛാദനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ അദ്ധ്യക്ഷത വഹിച്ചു.പൂവാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെെ. ലോറൻസ്, ബ്ലോക്ക് പഞ്ചായത്ത് പൂവാർ ഡിവിഷൻ അംഗം രേണുക,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. സജയകുമാർ, കെ.ബാഹുലേയൻ, പ്രദീഷ്, ശരത്ത്, സുരേഷ്, മെഡിക്കൽ ഓഫീസർ ഐ.എസ്. ജവഹർ, എച്ച്.എം.സി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.