photo

നെടുമങ്ങാട്: നെടുമങ്ങാട് ക്രിക്കറ്റ് ലീഗ് ചാരിറ്റബിൾ സൊസൈറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാരുടെ ലേലം ഐ.പി.എൽ മാതൃകയിൽ നെടുമങ്ങാട് സൂര്യ ഹോട്ടലിൽ നടന്നു.ടൈറ്റിൽ സ്പോൺസർ കസിൻസ് സിൽക്സ് മാനേജിംഗ് ഡയറക്ടർ അമീൻ ഉദ്ഘാടനം ചെയ്തു.ജിമത്സരങ്ങൾ 12,13,14 തീയതികളിൽ നെടുമങ്ങാട് ഇൻഡോർ സ്റ്റേഡിയത്തിലെ മെൽബൺ ഗാലറിയിൽ നടക്കും.കസിൻ സിൽക്സ് നൽകുന്ന ട്രോഫിയും ഒരു ലക്ഷം രൂപയും രണ്ടും മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം അമ്പതിനായിരം,പതിനയ്യായിരം,പതിനായിരം രൂപ വീതവും ട്രോഫിയും ലഭിക്കും.തിരുവിതാംകൂർ രാജ കുടുംബംഗമായ ആദിത്യ വർമ്മയുമായി കൈകോർത്തു സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിലൂടെ കാൻസർ ബാധിതതരായ കുരുന്നുകൾക്ക് ചികിത്സ ധനസഹായം കണ്ടെത്തുകയാണ് ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.