
കല്ലമ്പലം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒറ്റൂർ പഞ്ചായത്തിലെ തിരിശുഭൂമിയിൽ നട്ട പച്ചക്കറി കൃഷിയുടെയും മത്സ്യകൃഷിയുടെയും വിളവെടുപ്പ് ഉദ്ഘാടനവും അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.കർഷകനായ സന്തോഷ് പാട്ടത്തിന് ഏറ്റെടുത്ത തരിശായി കിടന്ന ഭൂമിയിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് വകുപ്പുമായി ചേർന്ന് സന്തോഷ് പഞ്ചായത്ത് കുളത്തിൽ വളർത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പാണ് നടന്നത്.പഞ്ചായത്ത് പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഒ.ലീജ,ഷിബി.എസ്,വിദ്യ,സത്യബാൽ,ജയപ്രകാശ് എന്നിവർ പങ്കെടുത്തു. ഒറ്റൂർ പഞ്ചായത്ത് സെക്രട്ടറി ഡി. അനിൽകുമാർ നന്ദി പറഞ്ഞു.