
കല്ലമ്പലം: പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ ലോക മാതൃഭാഷാദിനത്തിൽ നടന്ന ജനപ്രതിനിധി സംഗമം അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശശികല എന്നിവർ മുഖ്യാഥിതികളായി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഗ്രന്ഥശാലാ സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ്, മോഹനൻ നായർ, യുവ കേരളാ ക്ലബ്ബ് പ്രസിഡന്റ് ആനിപവിത്രൻ, വി. ശിവപ്രസാദ്, ജയശങ്കർ, പുഷ്ക്കരൻ, രേണുക എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾക്കുള്ള ഉപഹാരം എം.എൽ.എ സമ്മാനിച്ചു. യുവകേരള ക്ലബ്ബ് കൺവീനർമാരായ കാവ്യ ഉണ്ണി, അഭിഷേക്, ദേവദത്തൻ ദേവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.