photo

നെടുമങ്ങാട്:പെരിങ്ങാവിൽ ഏലായിൽ സംയോജിത നെൽകർഷകൻ വിജയകുമാർ ഒരുക്കിയ ഇടക്കാല ചീര കൃഷിക്ക് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ വിത്തിട്ടു.അൻപത് സെന്റ് സ്ഥലം നാലായി തിരിച്ച് ഒരു ഭാഗത്ത് രാസവളവും കീടനാശിനിയും ഉപയോഗിച്ചും,മറ്റൊരു ഭാഗത്ത് ജൈവകൃഷിയും പ്രധാന പ്ലോട്ടിൽ നാടൻ പശുവിൽ നിന്നുമെടുക്കുന്ന ചാണകം,ഗോമൂത്രം തുടങ്ങിയവ ഉപയോഗിച്ചുമാണ് കൃഷി ചെയ്യുന്നത്.ഉഴുന്ന്,ചെറുപയർ,മുതിര എന്നിവ ഉപയോഗിച്ച് പെരിങ്ങാവിൽ മണ്ണൊരുക്കവും സി.എസ്.ഐ ദേവാലയ വളപ്പിൽ ചീര,പാവൽ,പയർ,വെണ്ട തുടങ്ങി ഏഴിനം പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്.വിത്തിടീൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി.അനിൽകുമാർ,ബ്ലോക്ക് മെമ്പർ ശ്രീകുമാർ,വാർഡ് മെമ്പർമാരായ ആർ.അജയകുമാർ,കവിതാ പ്രവീൺ, സാംസ്ക്കാരിക പ്രവർത്തകരായ പദ്മകുമാർ,കർഷകൻ പെരിങ്ങാവിൽ മാധവൻപിള്ള, ഇക്കോഷോപ്പ് സെക്രട്ടറി കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.കൃഷി ഓഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റൻ്റുമാരായ എസ്.എസ്.രാജി,എസ്.സിമി,ടി.എസ്.രമ്യ തുടങ്ങിയവർ നേതൃത്വം നൽകി.