തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടർ പി.പരമേശ്വരന്റെ ഒന്നാം ശ്രാദ്ധദിനത്തിന്റെ ഭാഗമായുള്ള പ്രഭാഷണത്തിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവഹിക്കും. 25ന് വൈകിട്ട് 5ന് കവടിയാർ ഉദയാപാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അദ്ധ്യക്ഷതവഹിക്കും. 'രാഷ്ട്ര പുനർ നിർമ്മാണത്തിൽ വൈചാരിക പാരമ്പര്യത്തിന്റെ സ്വാധീനം: പി.പരമേശ്വരൻ ഈ കാലഘട്ടത്തിൻെറ മാതൃക' എന്നതാണ് പ്രഭാഷണ വിഷയം. ഒ.രാജഗോപാൽ എം.എൽ.എ, ആർ.സഞ്ജയൻ,സുധീർബാബു, ഡോ. കെ.എൻ. മധുസൂദനൻപിള്ള എന്നിവർ പ്രസംഗിക്കുമെന്ന് സംഘാടക സമിതി അദ്ധ്യക്ഷൻ ഡോ.സി.വി.ജയമണി, കൺവീനർ വി.മഹേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.