
വിതുര: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. തൊളിക്കോട് പരപ്പാറ മാങ്കാട് കൊച്ചുകോണത്ത് വീട്ടിൽ പുഷ്ക്കരന്റെയും, പ്രീതയുടെയും മകൾ നീതുമോൾ (താര ,25) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് നീതു ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. നീതുവിനെ ഉടൻ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റതിനാൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇന്നലെ പുലർച്ചെ മരിച്ചു . മക്കൾ.:ശ്രീനാഥ്, കാശിനാഥ് .