
ബോളിവുഡിലെ താര ദമ്പതികളായ കരീനാ കപൂറിനും സെയ്ഫ് അലിഖാനും ആൺകുഞ്ഞ് പിറന്നു. മുംബയിലെ കാൻഡി ആശുപത്രിയിൽ വച്ചാണ് കരീന ആൺകുഞ്ഞിന് ജന്മം നൽകിയത്. തൈമൂർ എന്നാണ് ഇവരുടെ ആദ്യത്തെ കുഞ്ഞിന്റെ പേര്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012-ൽ ആണ് സെയ്ഫും കരീനയും വിവാഹിതരായത്. 2016-ൽ ആയിരുന്നു തൈമൂറിന്റെ ജനനം.
സെയ്ഫ് അലിഖാന് ആദ്യ ഭാര്യയും അഭിനേത്രിയുമായ അമൃത സിംഗിൽ അഭിനേത്രിയായ സാറ അലിഖാൻ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്. 1991 ൽ വിവാഹിതരായ സെയ്ഫും അമൃതയും 2004 ൽ ആണ് വിവാഹമോചിതരായത്.
ഭൂത് പൊലീസ്, ആദി പുരുഷ് എന്നീ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളാണ് സെയ്ഫ് അലിഖാന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആമിർ ഖാൻ നായകനാകുന്ന ലാൽ സിംഗ് ഛർദ്ദയാണ് കരീനയുടെ അടുത്ത റിലീസ്.