തിരുവനന്തപുരം: പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യശേഷി വളർത്തിയെടുത്ത് മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താൻ ജോബ് ഫെയർ അവസരമാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. ചാക്ക ഐ.ടി.ഐയിൽ ആരംഭിച്ച സ്‌പെക്ട്രം ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു ജില്ലകളിലും ജോബ് ഫെയർ സംഘടിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ജോബ് ഫെയറിൽ 78 കമ്പനികളാണ് പങ്കെടുക്കുന്നത്. കൗൺസിലർ അഡ്വ. ശാന്ത അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജയചന്ദ്രൻ, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ബി. ജസ്റ്റിൻരാജ്, കെ.എസ്. ധർമ്മരാജൻ, ട്രെയിനിംഗ് ഇൻസ്‌പെക്ടർ ബി. ഹരീഷ് കുമാർ, ഐ.എം.സി ചെയർമാൻ പി. ഗണേഷ്, ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാർ, കഴക്കൂട്ടം വനിതാ ഐ.ടി.ഐ പ്രിൻസിപ്പൽ കെ. രാമചന്ദ്രൻ, ആറ്റിങ്ങൽ ഐ.ടി.ഐ പ്രിൻസിപ്പൽ ആർ. സുധാശങ്കർ, ധനുവച്ചപുരം ഐ.ടി.ഐ പ്രിൻസിപ്പൽ ജയൻജോൺ എന്നിവർ സംസാരിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ.എസ്. ചിത്ര സ്വാഗതവും ചാക്ക ഐ.ടി.ഐ പ്രിൻസിപ്പൽ എ. ഷമ്മിബേക്കർ നന്ദിയും പറഞ്ഞു.