
വർക്കല:പേരേറ്റിൽ ശ്രീജ്ഞാനോദയസംഘം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ യുവകേരള ക്ലബിന്റെയും റസിഡന്റ്സ് അസോസിയേഷന്റെയും സഹകരണത്തോടെ ലോകമാതൃഭാഷാദിനത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം അഡ്വ. ബി.സത്യൻ എം.എ..എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ,ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന,ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല എന്നിവർ മുഖ്യാതിഥികളായിരുന്നു.ത്രിതല പഞ്ചായത്ത് പ്രതിനിധികളായ വി.പ്രിയദർശിനി, വി.സുധീർ, ഡി.എസ്.പ്രദീപ്, സത്യപാൽ, സത്യബാബു,അഖിൽകാറാത്തല, ഷെർളിജെറോൺ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു.ഗ്രന്ഥശാലാ സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്,മോഹനൻനായർ,യുവകേരളാ ക്ലബ്ബ് പ്രസിഡന്റ് ആനിപവിത്രൻ, വി.ശിവപ്രസാദ്, ജയശങ്കർ, പുഷ്ക്കരൻ, രേണുക തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾക്ക് എം.എൽ.എ ഉപഹാരം നൽകി.