
തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക അതിരൂപത ആർച്ച് ബിഷപ്പ് എം.സൂസപാക്യം സ്വയം ചുമതലകളിൽ നിന്ന് ഒഴിഞ്ഞു. തീരുമാനങ്ങൾ എടുക്കാനുള്ള അവകാശവും ഉത്തരവാദിത്വവും സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടവും സഹായമെത്രാൻ വഹിക്കുമെന്ന് സൂസപാക്യം അറിയിച്ചു.
മാർച്ച് 11 ന് 75 വയസ് പൂർത്തിയാവുന്ന താൻ മാർച്ച് 10 മുതൽ അതിരൂപത മന്ദിരത്തിൽ നിന്ന് അതിരൂപത സെമിനാരിയിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുകയാണെന്നും സിംഹാസനം ഒഴിവാക്കുന്നതുവരെ സഹായമെത്രാനെടുക്കുന്ന തീരുമാനങ്ങളുടെയെല്ലാം ഉത്തരവാദിത്വം തനിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.