ആറ്റിങ്ങൽ: കിഴുവിലം ഗവൺമെന്റ് യു.പി.എസിലെ ഹൈടെക് ബഹു നില മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷതവഹിച്ചു. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഡി.ജി.ഇ കെ. ജീവൻബാബു നന്ദിയും പറഞ്ഞു. ശിലാഫലക അനാച്ഛാദനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോൻമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ശ്രീകണ്ഠൻനായർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. കവിതാ സന്തോഷ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുലഭ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. വിനിത, വാർഡുമെമ്പർ ജി.ജി. അനീഷ്, ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്. ബി.പി.ഒ പി സജി, എസ്.എം.സി ചെയർമാൻ അഡ്വ. കെ.എസ് പ്രകാശ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ഹെഡ്മാസ്റ്റർ എസ് സതീഷ്കുമാർ, അദ്ധ്യാപകൻ ടി.ആർ. ബാലമുരളീകൃഷ്ണ, സ്റ്റാഫ് സെക്രട്ടറി ഡി.എസ്. ഷീജ എന്നിവർ സംസാരിച്ചു.