exice

ഉഴമലയ്‌ക്കൽ: എക്സൈസിനെ ജനകീയമാക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. ഉഴമലയ്‌ക്കലിൽ സ്വന്തമായി നിർമ്മിച്ച ആര്യനാട് എക്സൈസ് ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹി ക്കുകയായിരുന്നു മന്ത്രി. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്‌ണൻ, മുൻ ഗുരുവായൂ‌ർ ദേവസ്വം ബോർഡംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. റഹീം, കണ്ണൻ.എസ്. ലാൽ, പഞ്ചായത്തംഗം എ. ഒസൻകുഞ്ഞ്, മനോജ് കുമാർ, എൻ. ബാബു, ആഴകം ഹരി, പി.ഡി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കെട്ടിടത്തിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരൻ അബ്ദുൾ ഹക്കീമിനെ മന്ത്രി ആദരിച്ചു.