kumbhara-samudaya-sabha

തിരുവനന്തപുരം: വിവിധ ജാതിപ്പേരിൽ അറിയപ്പെടുന്ന കുംഭാരന്മാർക്ക് ഏകീകൃത സർട്ടിഫിക്കറ്റ് അനുവദിക്കുക, സമുദായത്തിന് കിർത്താഡ്സ് റിപ്പോർട്ടിൽ പറയുന്ന പ്രത്യേക സംരക്ഷണം നൽകുക, മൺപാത്ര നിർമാണം പരമ്പരാഗത തൊഴിലായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കുംഭാര സമുദായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ പഞ്ചദിന ധർണ ആരംഭിച്ചു. ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

പാർശ്വൽക്കരിക്കപ്പെട്ട കുംഭാരന്മാരെ സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.എൽ.എമാരായ അനൂപ് ജേക്കബ്, എ. വിൻസെന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, കേരള കുംഭാര സമുദായ സഭ ഇടുക്കി ജില്ലാ പ്രസിഡന്റ്
നടുവത്തൂർ ചന്ദ്രശേഖരൻ, കോഴിക്കോട് ജില്ലാ സെക്രട്ടറി മനോജ് മാമ്പറ്റ, രാജൻ വാവൂർ, സുജിത് ചാത്തമംഗലം, തുടങ്ങിയവർ സംസാരിച്ചു.