
വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ മികച്ച അങ്കണവാടി ടീച്ചർക്കും ഹെൽപ്പർക്കുമുളള കാഷ് അവാർഡുകൾ വിതരണം ചെയ്തു. വിളബ്ഭാഗം മാവിളവീട്ടിൽ റിട്ട. അദ്ധ്യാപിക ആർ. തങ്കമ്മയുടെ സ്മരണയ്ക്ക് മകൻ സുഭാഷ് ചന്ദ്രൻ ഏർപ്പെടുത്തിയ കാഷ് അവാർഡുകളാണ് 9-ാം ചരമവാർഷികദിനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷീജ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എമിലിസദാശിവൻ, എസ്. സുനിൽ, ലൈലാരഘുനാഥൻ, എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു.