vld-1

വെള്ളറട: ബൈക്കപകടത്തിൽ പരിക്കേറ്റ എൽ എൽ ബി വിദ്യാ‌ർത്ഥി മരിച്ചു .ദക്ഷിണ കേരള ഇടവക അമ്പൂരി ഡിസ്ട്രിക്ട് ബഥേൽ സി. എസ് . ഐ കത്തിപ്പാറ സഭ ശുശ്രൂഷകൻ ഷൈൻ ജോൺ- സജിത ദമ്പതികളുടെ മകനും പാറശാല ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ ജെസ്വിൻ ജോൺ (18 )ആണ് മരിച്ചത് .ഇരുപതാം തീയതി ബൈക്കിൽ സഞ്ചരിക്കവെ മെത്തംപാലയിൽ വച്ചായിരുന്നു അപകടം. ജെസ്വിന്റെ ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഗോഡ് വിൻ ജോൺ സഹോദരനാണ്. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 9 മണിക്ക് പെരുങ്കടവിള തോട്ടവാരം സി. എസ്. ഐ ചർച്ചിനു സമീപമുള്ള വീട്ടിൽ നടക്കും.