ധനുവച്ചപുരം: നെടിയാംകോട് കരുണനിവാസിൽ സി. കരുണാകരൻ നായർ (74, റിട്ട. സെയിൽസ് ടാക്സ്) നിര്യാതനായി. ഭാര്യ: ബി. സരസ്വതിഅമ്മ. മക്കൾ: മഞ്ജു, ആശ. മരുമക്കൾ: വിജയകുമാർ, നവകുമാർ. സഞ്ചയനം: 25ന് രാവിലെ 9ന്.
ശാന്തകുമാരിഅമ്മ
മണക്കാട് : കമലേശ്വരം വലിയവീട് ലെയ്‌നിൽ ഹൗസ് നമ്പർ 68 ൽ ശാന്തകുമാരിഅമ്മ (74) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ, വസന്തകുമാരി, ഉണ്ണികൃഷ്ണൻ, അനിൽകുമാർ. മരുമക്കൾ: സിന്ധു, രവീന്ദ്രൻനായർ, ലേഖ കെ.എസ്, സിനി. സഞ്ചയനം: 28 ന് രാവിലെ 8.30ന്.
രാധാകൃഷ്ണൻ
മഠത്തിക്കോണം : കീഴ്‌വാണ്ട ശരണ്യാലയത്തിൽ ബി. രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: ശരണ്യകൃഷ്ണൻ, ശരത്കൃഷ്ണൻ (മിലിട്ടറി). മരുമകൻ: ശ്രീജിത്ത് (ഗൾഫ്). സംസ്കാരം ഇന്ന് രാവിലെ 10ന്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
രാജമ്മ
മൊട്ടമൂട് : ഇടയ്ക്കോട് കളത്തറകോണം പണയിൽ വീട്ടിൽ പരേതനായ പൊന്നന്റെ ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: വിജയകുമാർ, ലതകുമാരി, ഇന്ദിര. മരുമക്കൾ: മണിയൻ, ബാബു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
വിദ്യ
പെരുംമ്പഴുതൂർ : വി.പി. നിവാസ് മുള്ളറവിളയിൽ വിദ്യ (29) നിര്യാതയായി. ഭർത്താവ് : ബി. ഗിരീസുധൻ. മക്കൾ: ദേവദത്ത്, ധീക്ഷിത്ത്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.
സുഭദ്ര
ചിറയിൻകീഴ് : ഇൗഞ്ചയ്ക്കൽ കടവിന് സമീപം തിട്ടയിൽ വീട്ടിൽ ജി. സുഭദ്ര (73) നിര്യാതയായി. സഹോദരങ്ങൾ: മോഹനൻ, ശാന്ത, രാജൻ, വിജയൻ, മുരളി, രാധാകൃഷ്ണൻ, പരേതയായ തങ്കമണി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.