
ബാലരാമപുരം:ഭരണഘടനാ സംരക്ഷണ വേദി വാർഷിക സമ്മേളനം എം.വിൻസന്റ് എം എൽ.എ ഉദ്ഘാടനം ചെയ്തു.വേദി ചെയർമാൻ എം.അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യൻ മൗലിക അവകാശങ്ങൾ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറും ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.എസ്.വസന്തകുമാരി, നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ ഡോ.എം.എ.സാദത്ത്,ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബി.അഖില,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ഷാമിലാബീവി,ഗ്രാമ പഞ്ചായത്തംഗം,എം.സക്കീർ ഹുസൈൻ,വേദി ജനറൽ കൺവീനർ ജെ.സജ്ജാദ് സഹീർ,എക്സി.അംഗം എസ്.എം.ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.കൺവീനർ എം.എം.സലിം സ്വാഗതവും എക്സി.അംഗം എ.അബുബക്കർ നന്ദിയും പറഞ്ഞു.