അഞ്ചൽ: മലയോര ഹൈവേയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പത്തനാപുരം തേൻകുറിച്ചാൽ വീട്ടിൽ അബ്ദുൽ അസീസാണ് (63) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ഏരൂരിന് സമീപം പത്തടിയിലായിരുന്നു അപകടം. കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് അഞ്ചലിലേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡിലെ വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പത്തടിയിലെ ബന്ധുവീട്ടിലെത്തിയ അബ്ദുൽ അസീസ് തിരികെയുള്ള യാത്രാമദ്ധ്യേയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ പൂക്കുഞ്ഞിനെയും അബ്ദുൽ അസീസിനെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ അസീസ് മരിച്ചു. ഭാര്യ: നബീസ. മക്കൾ: നൗഫിയ, നൗഷാദ്, നവാസ്, നൗഫൽ.